പ്രായമാകുന്നത് നല്ലതല്ലേ.... തീരെ തിളക്കമില്ലാത്ത എന്റെ ഈ കണ്ണുകൾ മനസ്സിനിഷ്ടപ്പെട്ട ഒരു കണ്ണട കൊണ്ട് മറയ്ക്കാമല്ലോ... സന്തോഷത്തിലും സങ്കടത്തിലും ഇരമ്പിയാർത്തു വരുന്ന എന്റെ കണ്ണുനീർ കണ്ണാടിച്ചില്ലിനടിയിൽ ഒളിച്ചിരുന്നുകൊള്ളും...
മുടിയിഴകൾ വളരെ നേർത്തു ബലമില്ലാത്തവയാണ്.. സ്ഥിരമായി ചായം പുരട്ടി കറുപ്പിക്കാൻ തുടങ്ങുമ്പോൾ അവയ്ക്ക് അല്പം കരുത്തു തോന്നുമായിരിക്കും.. അതു നല്ലതല്ലേ... സൗന്ദര്യത്തിന് മാറ്റുകൂടിയെന്ന് സ്വകാര്യമായി അഹങ്കരിക്കാം...
കുട്ടികൾക്ക് ആഹാരം.. അവരുടെ ട്യൂഷൻ.. ജോലി സ്ഥലത്തു നിന്ന് ആധിപിടിച്ച് ഒരോട്ടമാണ് വൈകുന്നേരങ്ങളിൽ... പ്രായമാകട്ടെ.... അവർ വലുതാകുമല്ലോ... . ഞാൻ എന്റെ സ്കൂട്ടറിൽ വഴിയോരം ചേർന്ന് ഹെൽമെറ്റിന്റെ ഗ്ലാസ്സ് അല്പം പോലും ഉയർത്താതെ ചുണ്ടിൽ ചെറിയ മൂളിപ്പാട്ടുമായി സാവകാശം വീട്ടിലെത്തും.. ഞാൻ ചുട്ടുകൊടുത്ത ഓരോ ചൂടു ദോശയ്ക്കും പകരമായി അതിലേറെ സ്വാദുളള ദോശകൾ ഉണ്ടാക്കിവെച്ച് അവർ എന്നെ കാത്തിരിക്കും. .... അതെല്ലാം നല്ലതല്ലേ...
അധ്യയന വർഷാവസാനങ്ങൾ തീർത്താൽ തീരാത്ത ആധികളിൽ മുങ്ങിക്കുളിച്ചാണിരിക്കുക.... എത്ര പഠിപ്പിച്ചാലും തീരാത്ത രസതന്ത്ര പാഠങ്ങൾ... പ്രാക്ടിക്കൽ ക്ലാസ്സുകൾ... പ്രായമാകട്ടെ... ഇതിൽ നിന്നെല്ലാം രക്ഷ നേടാം... രസതന്ത്രത്തിലെ സമവാക്യങ്ങൾ ഉപേക്ഷിച്ച് ഇഷ്ടപ്പെട്ട ചെറുകഥകൾ വായിക്കാം.. തനിച്ചിരുന്നെഴുതാം.... പ്രായമാകുന്നത് നല്ലതല്ലേ....